തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സർക്കാർ വിശദീകരിച്ചു. യുഎഇയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുന്നതിനായി, വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആർബിട്രേഷൻ നടപടികൾ സ്വീകരിക്കാത്തതായും വ്യവസായ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റയടിക്ക് ഒഴിവാക്കുന്നത് വ്യവസായ സൗഹൃദമല്ലെന്ന് സംസ്ഥാനം എന്ന സന്ദേശം നൽകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കുമായി നൽകാനാണ് ഈ നീക്കം. അതേസമയം, കരാർ വ്യവസ്ഥയിൽ ഇല്ലാതെ ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതി ആരോപണം തുടരുന്നതായി പ്രതിപക്ഷം വ്യക്തമാക്കുന്നു.

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …