തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഇതിന് മുമ്പായി, വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കൂടിയാലോചിച്ചു. യൂണിറ്റിന് പത്ത് പൈസ മുതൽ ഇരുപത് പൈസ വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കും. കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യം നൽകുന്നതും പരിഗണനയിൽ ഉണ്ട്. വേനൽക്കാലത്ത് സമ്മർ ടാരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം ആവശ്യപ്പെടുന്ന കെഎസ്ഇബി യുടെ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല.

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …