തിരുവനന്തപുരം: സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ പൂര്‍ണമായും പരിഹരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. 588.11 കോടി രൂപയുടെ പദ്ധതിക്ക് ആർബിഡിസിക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ എ ഡി – മഹിളാലയം ഭാഗത്തിൻ്റെ നിർമ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിന്റെ നിർദ്ദേശപ്രകാരം, കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസിക്ക് റവന്യു വകുപ്പിന് കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായി സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം ഉൾപ്പെടുത്തിയതോടെ നടപടികൾക്ക് വേഗം നൽകാൻ സാധിച്ചു. ഇരുപത് വർഷത്തിലേറെ നീണ്ട തടസങ്ങൾ പരിഹരിച്ചാണ് റോഡിന്റെ തുടർ നിർമ്മാണത്തിന് വഴിയൊരുക്കിയത്.
എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനായി വലിയ ശ്രമം ആവശ്യമായി. തടസങ്ങൾ പരിഹരിച്ചതിനെ തുടർന്ന് എച്ച് എം ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ടതുണ്ട്.
25.8 കിലോമീറ്റർ നീളമുള്ള സീ പോർട്ട് – എയർപോർട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി (11.3 കിമി) വരെയാണ്, രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയർപോർട്ട് (14.4 കിമി) വരെയാണ്. ആദ്യഘട്ടം 2019-ൽ പൂർത്തിയാക്കി. ബാക്കി 14.4 കിലോമീറ്റർ റോഡിന്റെ നിർമ്മാണം നാല് ഭാഗങ്ങളായി നടപ്പാക്കുന്നു: എച്ച് എം ടി മുതൽ എൺ എ ഡി (2.7 കിമി), എൺ എ ഡി മുതൽ മഹിളാലയം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര (1.015 കിമി), ചൊവ്വര മുതൽ എയർപോർട്ട് റോഡ് (4.5 കിമി).
ഈ റീച്ചിൽ എച്ച് എം ടിയുടെയും എൺ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഒഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നിർമ്മാണം 2021-ൽ പൂർത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി, ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു, എന്നാൽ ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്.