കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ച് മുമ്പ് ഈ ആവശ്യം തള്ളിയിരുന്നു, അതിനാൽ നവിൻ ബാബുവിന്റെ കുടുംബം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. കുടുംബത്തിന്റെ സി ബി ഐ അന്വേഷണത്തിനുള്ള ആവശ്യത്തിന് സർക്കാർ ഇന്ന് മറുപടി നൽകും. എ ഡി എമ്മിനെ കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന സംശയമുണ്ടെന്നും, സി പി എം നേതാവ് പ്രതിയായ കേസിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്നുമാണ് കുടുംബത്തിന്റെ ഹർജിയിൽ പറയുന്നത്.