ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് പിടികൂടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവതികളിൽ നിന്ന് തട്ടിയെടുത്ത പണം, സ്വർണാഭരണങ്ങൾ എന്നിവ ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തുകയും ആഡംബര കാർ വാങ്ങുകയും ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
source