: :
3

What's New?

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ …

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 …

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. …

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. …

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും …

ആലുവയിലെ 5 വയസുകാരി എവിടെ? സുഹൃത്തിന് കൈമാറിയെന്ന് അസ്ഫാക് ആലം പൊലീസിനോട്

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകൻ ചാന്ദ്നിയെയാണ് കാണാതായത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്.

ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയിൽ നിന്ന് ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. അസം സ്വദേശിയാണ് അസ്ഫാക് ആലം. ഇയാൾ ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ – നീത ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാൾ പെൺകുട്ടിയെ തടത്തിക്കൊണ്ടുപോയത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News