ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ. 1 കോടി 60 ലക്ഷം രൂപ മതിക്കുന്ന ഒരു ജോഡി ആനക്കൊമ്പാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ജാഫർ സാദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ്, ഷുക്കൂർ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡും വനം വകുപ്പ് ഇൻ്റലിജൻസും ചേർന്നാണ് പിടികൂടിയത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …