: :
3

What's New?

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ …

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 …

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. …

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. …

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും …

മരിച്ച പിതാവിന്റെ പെന്‍ഷന്‍ കിട്ടാന്‍ മകള്‍ മൃതദേഹം സൂക്ഷിച്ചത് വര്‍ഷങ്ങളോളം

പിതാവിന്റെ പെന്‍ഷന്‍ കിട്ടാന്‍ അദ്ദേഹം മരിച്ചത് പുറത്തുപറയാതെ വര്‍ഷങ്ങളോളം മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ച് മകള്‍. തായ്‌വാനിലാണ് സംഭവം നടന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ പിതാവിന്റെ മൃതദേഹത്തോടൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറില്‍ ഡെങ്കിപ്പനി നിവാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവരുടെ വീടിനകം പരിശോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വീടിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് സംഭവത്തില്‍ പോലീസ് ഇടപെടുകയായിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ തന്റെ പിതാവ് ഒരു നഴ്‌സിംഗ് ഹോമിലാണെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ മറ്റൊരു വിശദീകരണവുമായി മകള്‍ എത്തി. തന്റെ സഹോദരന്‍ പിതാവിനെ അദ്ദേഹത്തിന്റെ നാട്ടിലേക്ക് കൊണ്ടുപോയി എന്നാണ് പിന്നീട് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചുവെന്ന കാര്യം പോലീസ് കണ്ടെത്തി.

ഇതോടെ ഇവരുടെ വീടും സ്ഥലവും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. അപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥി കഷണങ്ങള്‍ പോലീസിന് ലഭിച്ചത്. ഒരു മൃതശരീരം പൂര്‍ണ്ണമായി അസ്ഥികൂടമായി മാറാന്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെയെടുക്കുമെന്ന് ഫോറന്‍സിക് വിദഗ്ധരും പറഞ്ഞു.

20 വര്‍ഷത്തോളം സൈന്യത്തില്‍ ജോലി ചെയ്തിരുന്നയാളാണ് ഇവരുടെ പിതാവ്. 1.25 ലക്ഷം രൂപയോളമാണ് ഇദ്ദേഹത്തിന് മാസം തോറും പെന്‍ഷനായി ലഭിച്ചിരുന്നത്. മകള്‍ പിതാവിന്റെ മൃതദേഹം ഒളിപ്പിച്ചുവെച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.

തായ്‌വാനിലെ നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അറസ്റ്റിലായ സ്ത്രീയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News