ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …