ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …