മൃതദേഹങ്ങൾ കരിമ്പ് തോട്ടത്തിനുള്ളിലെ മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ സംഘമാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് പോക്സോ നിയമത്തിലെ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബ്രിജേഷ് കുമാർ പാണ്ഡെ പറഞ്ഞു. ഐപിസി സെക്ഷൻ 302/34 പ്രകാരം ജീവപര്യന്തം തടവും 15,000 രൂപ പിഴയും സെക്ഷൻ 452 പ്രകാരം അഞ്ച് വർഷം തടവും 5,000 രൂപ പിഴയും സെക്ഷൻ 363 പ്രകാരം അഞ്ച് വർഷം തടവും 5,000 രൂപ പിഴയും ഐപിസി സെക്ഷൻ 201 പ്രകാരം ആറ് വർഷം തടവും 5000 രൂപ പിഴയും ഐപിസി സെക്ഷൻ 323 പ്രകാരം ഒരു വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ 5 ജി/6 പ്രകാരം പ്രതിക്ക് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും കോടതി വിധിച്ചു.