ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ദില്ലി NCR -ൽ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി – ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കു. ഒറ്റ – ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ ദില്ലിയിൽ പ്രാവർത്തികമാക്കാനാണ് നീക്കം.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …