ന്യൂഡൽഹി: ഈ വർഷം ജനുവരി 1 മുതൽ ഓഗസ്റ്റ് 8 വരെ ഡൽഹി നഗരത്തിൽ ഏറ്റവും ഉയർന്ന ശുദ്ധവായു ലഭിച്ചു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഡൽഹിയിൽ ഇതുവരെ ശുദ്ധവായു ലഭിച്ചിട്ടില്ലെന്ന് കേന്ദ്രത്തിൻ്റെ എയർ ക്വാളിറ്റി പാനലായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് അറിയിച്ചു. എയർ ക്വാളിറ്റി ഇൻഡക്സ് 53 ആയി. കനത്ത മൺസൂൺ മഴ മൂലമാണ് ഡൽഹി മുമ്പുണ്ടായ റേക്കോർഡുകൾ തിരുത്തിയത്.
വ്യാഴാഴ്ച ഡൽഹിയിൽ പലയിടത്തും മഴ പെയ്തെങ്കിലും താപനില 34.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 25.4 ഡിഗ്രി സെൽഷ്യസാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് താപനില സാധാരണയിൽ നിന്ന് 1.5 ഡിഗ്രി കുറവാണ്. വെള്ളിയാഴ്ച യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ഉള്ള ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം.
ജൂൺ 1 മുതൽ ഓഗസ്റ്റ് 1 വരെ ഡൽഹിയിൽ 554.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂൺ 28ന് 228.1 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 88 വർഷത്തിനിടയിൽ പെയ്ത ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണ്. 1936 ജൂൺ 28-ന് 235.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ജൂലൈ 31ന് 24 മണിക്കൂറിനുള്ളിൽ 108 മില്ലിമീറ്റർ മഴ പെയ്തു. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന മഴയാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. മുമ്പ്, 2010 ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 1961 ജൂലൈ രണ്ടിന് 24 മണിക്കൂറിനുള്ളിൽ 184 മില്ലിമീറ്റർ മഴ പെയ്തതാണ് ആദ്യത്തെ റെക്കോർഡ്.