ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർ ജീവൻ നഷ്ടപ്പെട്ടു. വിജയപുര ആലിയാബാദ് സ്വദേശിയായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് സ്ത്രീകളുമുണ്ട്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിലെ ബിലെഭാവി ക്രോസ് റോഡിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഈ ദാരുണാപകടം സംഭവിച്ചത്.
കരിമ്പ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികിൽ നിർത്തിയിരുന്നു. ഈ വാഹനത്തിലേക്ക് ഒരു കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തി കാരണം സഞ്ചരിച്ച കാർ പൂര്‍ണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായ കരിമ്പ് വിളവെടുക്കാൻ ഉപയോഗിക്കുന്ന വലിയ വാഹനമാണ് റോഡരികിൽ നിർത്തിയിരുന്നത്. ഈ വാഹനത്തിലേക്ക് കാർ ഇടിച്ചുകയറി നിലയിൽ ആയിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.