: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം; നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം.

ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി.

രാമേശ്വരത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു ബാലൻ ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ കഥ ഏതൊരു ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്. വിശ്രമ ജീവിതത്തിലേക്കും കിടന്നപ്പോഴും നൂറു ശതമാനവും കർമ്മനിരതനായിരുന്നു കലാം. ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം .

ബാല്യ കാലത്തു പത്രം വിറ്റു നടന്നും മറ്റും നേടിയ ജീവിതാനുഭവങ്ങൾ, മികച്ച ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രചോദനമായി കലാം മാറ്റി. ലക്ഷ്യബോധമുള്ള , കാമ്പുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള യജ്ഞത്തിൽ വ്യാപരനായിരുന്ന കലാം, ഐഐഎം ഷില്ലോങ്ങിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് അന്തരിച്ചത്.

ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്.

ലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നതിൽ പ്രധാന പങ്കു വഹിച്ച പൊഖ്റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെ ആയിരുന്നു ഇത്. ഐഎസ്ആർഓ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം, ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചു. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്‌ന നൽകി കലാമിനെ ആദരിച്ചിട്ടുണ്ട്.

കഠിനാധ്വാനവും സൂക്ഷ്മ ജീവിതവും സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ചിട്ടയായ സപര്യയാണെന്ന് നമ്മോട് ഉദ്ഘോഷിച്ച മഹാനുഭാവനായ കലാമിന്റെ ജീവിതം ഏതൊരു മനുഷ്യനും പാഠപുസ്തകമാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News