ഭാര്യയുടെ കുടുംബത്തിന്റെ മാനസിക പീഡനത്തെ തുടർന്ന്, ബെംഗളൂരുവിൽ ഒരു ടെക്കിയുടെ ആത്മഹത്യ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

ബെംഗളൂരു: ഭാര്യയുടെ കുടുംബത്തിന്റെ മാനസിക പീഡനം സഹിക്കാനാവാതെ ബെംഗളൂരുവിൽ ഒരു ഐ.ടി. ജീവനക്കാരൻ ആത്മഹത്യ ചെയ്തു. 34 കാരനായ സുഭാഷ്, യുപി സ്വദേശിയാണ്. യുവാവ് 24 പേജുള്ള ഒരു കത്ത് എഴുതിയ ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.

വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. അതുലിന്റെ കുടുംബത്തിൻ്റെ പരാതിയിൽ  ഭാര്യക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *