ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും, ഫെബ്രുവരി 8ന് വോട്ടെണ്ണൽ നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. സംസ്ഥാനത്ത് 13,033 പോളിംഗ് ബൂത്തുകൾ ഉണ്ടാകും. മദ്യനയ അഴിമതി കേസുകൾ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ ആംആദ്മി പാർട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും ആവശ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം, ദില്ലിയിൽ 1.55 കോടി വോട്ടർമാരുണ്ട്, അതിൽ 84,49,645 പുരുഷ വോട്ടർമാരും,
അഴിമതി കേസുകളുടെ പശ്ചാത്തലത്തിൽ, ഈ തെരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിക്ക് വളരെ പ്രധാനമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും, അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കൾ ഈ ആരോപണങ്ങളെ ശക്തമായി മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്.
അഴിമതി ആരോപണങ്ങളെ മറികടക്കാൻ, ആംആദ്മി പാർട്ടി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. നിലവിലെ ക്ഷേമ പദ്ധതികൾ തുടരുന്നതിനൊപ്പം, എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ നൽകുന്ന മഹിള സമ്മാൻ യോജന, 60 വയസ്സിന് മുകളിലുള്ളവർക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്, ഇത് ബിജെപിക്ക് വോട്ട് നേടാൻ സഹായകമായേക്കാം. കര്‍ണ്ണാടക, ഹിമാചല്‍ മോഡലിൽ, 2500 രൂപ സ്ത്രീകൾക്കായി കോൺഗ്രസും പ്യാരി ദീദി യോജന പ്രഖ്യാപിച്ചിട്ടുണ്ട്.