ദില്ലി: ദില്ലി മദ്യനയക്കേസിൽ ള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ദില്ലി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി ലഭിച്ചു. ഇരുവരെയും വിചാരണ ചെയ്യണമെന്ന് ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ഒരു മാസത്തിന് മുമ്പ് ശുപാർശ ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ ഈ നടപടി ദില്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്.
സർക്കാറിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട പ്രത്യേക കേസുകളിൽ ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽ ജാമ്യം ലഭിച്ചിരുന്നു. തൻ്റെ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച് 21-ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്യുകയും arrest ചെയ്യുകയും ചെയ്തു. ഇഡി കേസിൽ ജൂലൈ 12-നും, സിബിഐ കേസിൽ സെപ്റ്റംബർ 13-നും സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു.