: :
3

What's New?

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്. ഷാനവാസിനെ …

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 …

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. …

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. …

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും …

20-ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റ്, ഗുജറാത്ത് ഓള്‍ഔട്ട്; ആർസിബിക്ക് ജയിക്കാന്‍ 148

ഐപിഎല്‍ 2024 സീസണില്‍ ഇരു ടീമുകള്‍ക്കും നിർണായകമായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ആർസിബി സ്വന്തം മൈതാനത്ത് എതിരാളികളെ 19.3 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ടാക്കി. ടീമിന്‍റെ മോശം തുടക്കത്തിന് ശേഷം ഡേവിഡ് മില്ലർ, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവർ ഗുജറാത്തിനായി പൊരുതിനോക്കി. ആർസിബിക്കായി സിറാജും വൈശാഖും യാഷും രണ്ട് വീതം വിക്കറ്റുമായി നിറഞ്ഞാടി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിന്‍റെ വിശ്വാസം കാത്താണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളർമാർ തുടങ്ങിയത്. പവർപ്ലേയ്ക്കിടെ ടോപ് ത്രീയെ ഗുജറാത്ത് ടൈറ്റന്‍സിന് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഓപ്പണർ വൃദ്ധിമാന്‍ സാഹയെ (7 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ദിനേശ് കാർത്തിക്കിന്‍റെ കൈകളില്‍ എത്തിച്ച് തുടങ്ങിയ പേസർ മുഹമ്മദ് സിറാജ് അടുത്ത വരവില്‍ ക്യാപ്റ്റനും സഹ ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനെയും (7 പന്തില്‍ 2) മടക്കി തീയായി. ഒരോവറിന്‍റെ ഇടവേളയില്‍ വൺഡൗൺ പ്ലെയർ സായ് സുദർശനെ (14 പന്തില്‍ 6) പേസർ കാമറൂണ്‍ ഗ്രീന്‍, വിരാട് കോലിയുടെ കൈകളിലാക്കിയതോടെ ടൈറ്റന്‍സ് 5.3 ഓവറില്‍ 19-3.

ഇതിന് ശേഷം നാലാം വിക്കറ്റില്‍ 61 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. 12-ാം ഓവറില്‍ തന്നെ സിക്സർ പറത്തിയ മില്ലറെ തൊട്ടടുത്ത ബോളില്‍ മാക്സിയുടെ കൈകളിലെത്തിച്ച് സ്പിന്നർ കരണ്‍ ശർമ്മ ബ്രേക്ക്ത്രൂ നേടി. 20 പന്തില്‍ 30 ആണ് മില്ലർ നേടിയത്. തൊട്ടടുത്ത ഓവറില്‍ ഷാരൂഖിനെ 24 പന്തില്‍ 37 റണ്‍സെടുത്ത് നില്‍ക്കേ കോലി നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയത് മറ്റൊരു വഴിത്തിരിവായി. 10 ഓവർ പൂർത്തിയാകുമ്പോള്‍ 102-5 എന്ന സ്കോറിലായിരുന്നു ടൈറ്റന്‍സ്.

16-ാം ഓവറില്‍ കരണ്‍ ശർമ്മയെ ഒരു സിക്സും മൂന്ന് ഫോറുകളും സഹിതം 19 റണ്‍സിന് ശിക്ഷിച്ച് രാഹുല്‍ തെവാട്ടിയ ഗിയർ മാറ്റിയെങ്കിലും 17-ാം ഓവറില്‍ സിറാജ് 9 റണ്‍സിലൊതുക്കി. 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദിനെ (14 പന്തില്‍ 18) യാഷ് ദയാല്‍ ബൗള്‍ഡാക്കി. അവസാന പന്തില്‍ തെവാട്ടിയയെ (21 പന്തില്‍ 35) വിജയകുമാർ വൈശാഖ് പറക്കും ക്യാച്ചില്‍ പുറത്താക്കി. ഇംപാക്ട് പ്ലെയർ വിജയ് ശങ്കറും അരങ്ങേറ്റക്കാരന്‍ മാനവ് സത്താറും ചേർന്ന് സിറാജിന്‍റെ 19-ാം ഓവറില്‍ 11 റണ്‍സാണ് നേടിയത്. വൈശാഖ് ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ മാനവിനെ (2 പന്തില്‍ 1) സ്വപ്നിലിന് സമ്മാനിച്ചു. തൊട്ടടുത്ത പന്തില്‍ ഡികെ-വൈശാഖ് ബ്രില്യന്‍സില്‍ മോഹിത് ശർമ്മ നേരിട്ട ആദ്യ പന്തില്‍ റണ്ണൗട്ടായി. മൂന്നാം ബോളില്‍ വിജയ് ശങ്കറെ (7 പന്തില്‍ 10) സിറാജ് പിടികൂടിയതോടെ ഇന്നിംഗ്സ് അവസാനിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News