ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ്. എന്നാൽ തോൽവി അറിയാതെ ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച രോഹിത് ശർമ്മയല്ല ഓസ്ട്രേലയക്കാർ തിരഞ്ഞെടുത്ത ടൂർണമെന്റിലെ നായകൻ. മൂന്ന് ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയുടെ 11 പേരിൽ ഇടംപിടിച്ചിട്ടുമുണ്ട്.
അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാനാണ് ഓസ്ട്രേലിയൻ ടീം തിരഞ്ഞെടുത്ത മികച്ച താരങ്ങളുടെ ക്യാപ്റ്റൻ. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, ഹാർദ്ദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ ടീമിലുൾപ്പെട്ടു. ഓപ്പണറുടെ റോളിലാണ് രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്ന് രണ്ട് താരങ്ങളാണ് പട്ടികയിലുള്ളത്. അമേരിക്കൻ താരം ആരോൺ ജോൺസ് പട്ടികയിൽ ഇടം പിടിച്ചു.
ടീം: രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ആരോൺ ജോൺസ്, മാർകസ് സ്റ്റോയിൻസ്, ഹാർദ്ദിക്ക് പാണ്ഡ്യ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), റിഷാദ് ഹൊസൈൻ, ആൻറിച്ച് നോർജെ, ജസ്പ്രീത് ബുംറ, ഫസൽഹഖ് ഫറൂഖി.