കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ ആരാധകർ ആശങ്കയിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആരവങ്ങൾ ഒന്നുമില്ലാതെ സെർബിയൻ കോച്ച് കൊച്ചിയിലത്തി.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചതിനുശേഷം കോച്ച് പിഴയും വിലക്കും നേരിട്ടിരുന്നു. പിന്നാലെ പ്രീ സീസൺ ആരംഭിച്ചിട്ടും കോച്ച് വരാതായതോടെ ആരാധകർ ആശങ്കയിലായി. കളത്തിന് പുറത്തേക്ക് ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് നിരത്തിയ വാദങ്ങൾ തള്ളിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിച്ചത്.
കോച്ച് ഇനി ടീമിനോടൊപ്പം ഉണ്ടാകില്ല എന്ന കഥകളും പരന്നു. ഒടുവിൽ മുന്നറിയിപ്പില്ലാതെ കോച്ച് കൊച്ചിയിൽ പറന്നിറങ്ങി. പരിശീലകൻ എത്തിയ കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. മൂന്നാമത്തെ സീസണായാണ് സെർബിയൻ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്. ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്കും, രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …