സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവിധ വിഷയങ്ങളിൽ ആളുകളുടെ മനസ്സുകളിൽ സ്വാധീനം ചെലുത്തുന്ന നിരവധി സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെ നിങ്ങൾക്കറിയാം. ഈ കൂട്ടത്തിൽ പുതിയൊരു മുഖം കൂടി ചേർന്നിരിക്കുകയാണ്. എന്നാൽ, നിങ്ങൾ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു എഐ ഇൻഫ്ലുവൻസർ ആണ് കാവ്യ മെഹ്‌റ. ഈ എഐ സമൂഹ മാധ്യമ ഇൻഫ്ലുവൻസറുടെ പ്രത്യേകത അവളുടെ എഐ അമ്മ എന്ന നിലയിലാണ്. അതിൽ ആശ്ചര്യപ്പെടേണ്ടതില്ല, കേട്ടത് ശരിയാണ് ‘എഐ അമ്മ’.
ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഒന്നായ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് ഡിജിറ്റലായി രൂപകല്പന ചെയ്ത വ്യക്തിത്വമാണ് കാവ്യ മെഹ്‌റ എന്ന എഐ അമ്മ. വളരെ കുറച്ചുകാലത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഈ ആർട്ട് ശ്രദ്ധേയമായിട്ടുണ്ട്.