ഏത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണമെന്ന് നിങ്ങൾ ആലോചിക്കുന്നുവോ? ഡിസംബറിൽ ഈ 4 ബാങ്കുകൾ നിർണായകമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നിങ്ങൾ ഉപയോഗിക്കുന്നു? ഡിസംബർ 1 മുതൽ രാജ്യത്തെ പ്രധാന ബാങ്കുകൾ, അതായത് എസ്ബിഐ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർ ക്രെഡിറ്റ് കാർഡ് ഫീസുകളും റിവാർഡുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.

എസ്ബിഐ കാർഡ്

എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക്, ഡിസംബർ 1 മുതൽ 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി പേയ്‌മെൻറ്റുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കപ്പെടും. കൂടാതെ, സിംപ്ലിക്ലിക്ക്, ഓറം, ഗോൾഡ് എസ്ബിഐ കാർഡുകൾ പോലുള്ള കാർഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നതിന് ബാങ്ക് റിവാർഡ് പോയിൻ്റുകൾ നൽകുന്നില്ല.

.യെസ് ബാങ്ക്

യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഡിസംബർ 1 മുതൽ, ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കുമുള്ള റിവാർഡ് പോയിന്റുകൾ യെസ് ബാങ്ക് നിയന്ത്രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഡിസംബർ 20 മുതൽ 9 രൂപയുടെ റിഡംപ്ഷൻ ഫീസും, ക്യാഷ് റിഡീംഷനായി 18% ജിഎസ്ടിയും, മൈലേജ് പ്രോഗ്രാമുകളിലേക്കുള്ള പോയിന്റ് ട്രാൻസ്ഫറുകൾക്കായി 199 രൂപയും 18% ജിഎസ്ടിയും ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്

എയു സ്മോൾ ഫിനാൻസ് ബാങ്ക്

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ Ixigo AU ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റ് നയം പുതുക്കിയിട്ടുണ്ട്. ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില വിഭാഗങ്ങളിൽ റിവാർഡ് പോയിന്റുകൾ നൽകുന്നത് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ, സർക്കാർ, വാടക, ഭാരത് ബിൽ പേയ്‌മെൻ്റ് സിസ്റ്റം (ബിബിപിഎസ്) ഇടപാടുകൾക്കായി പോയിന്റുകൾ ലഭ്യമല്ല. കൂടാതെ, ഡിസംബർ 23 മുതൽ 0% ഫോറെക്‌സ് മാർക്ക്അപ്പ് കൊണ്ടുവന്നതിനാൽ, അന്താരാഷ്ട്ര ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ നിർത്തലാക്കും. യൂട്ടിലിറ്റി, ടെലികോം, ഇൻഷുറൻസ് പേയ്‌മെന്റുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 100 രൂപയ്ക്ക് 1 പോയിന്റ് ലഭിക്കും. കൂടാതെ, ഇൻഷുറൻസ് ചെലവിനായി ഓരോ ഇടപാടിനും 100 റിവാർഡ് പോയിന്റ് ലഭിക്കും.

.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *