ഈ തവണ തീ കാട്ടുതീ അല്ല; പുഷ്പയുടെ രണ്ടാം വരവിന്റെ അവലോകനം

ഇന്ത്യൻ സിനിമാ ലോകത്ത് അടുത്തകാലത്ത് വലിയ ശ്രദ്ധ നേടിയ ചിത്രമാണ് പുഷ്പ 2 ദ റൂള്‍. 2021-ൽ പുറത്തിറങ്ങിയ പുഷ്പ ദ റൈസ് എന്ന ചിത്രം പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പാൻ ഇന്ത്യൻ തലത്തിൽ സമാനമായ വിജയം കൈവരിക്കാൻ ശ്രമിക്കുന്നതാണ്. എല്ലാ വാണിജ്യ ഘടകങ്ങളും ഉൾപ്പെടുത്തുന്നതോടൊപ്പം, പുഷ്പ എന്ന കഥാപാത്രത്തിന്റെ സമാപനത്തിലേക്ക് ചിത്രം എത്തുന്നു. കൂടാതെ, പുഷ്പയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല എന്ന സൂചനയും ചിത്രത്തിന്റെ അവസാനം നൽകുന്നു.

ചിറ്റൂര്‍ ജില്ലയില്‍ അടക്കിവാഴുന്ന വ്യക്തിയായി പുഷ്പ എന്ന പുഷ്പരാജ് മാറിയിരിക്കുന്നു. ആദ്യ രംഗത്തില്‍ തന്നെ പുഷ്പ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. ആക്ഷന്‍ രംഗങ്ങളോടെയാണ് സിനിമയുടെ ആരംഭം, അത് ജപ്പാനില്‍ നടക്കുന്നു. പിന്നീട് കഥ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി മുന്നോട്ട് പോകുന്നു. പുഷ്പ രാജ് എന്ന അല്ലു അര്‍ജുന്‍റെ കഥാപാത്രവും ഷെഖാവത്ത് എന്ന ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനിടയിലെ വൈരത്തിന്റെ ശക്തമായ ദൃശ്യങ്ങളും, കൂടാതെ പുഷ്പ എന്ന കുടുംബത്തിന്റെ ഭാഗമായ ശ്രീവല്ലിയുടെ ആഗ്രഹവും, അതിന്റെ പൂര്‍ത്തീകരണവും, അവസാനം തന്‍റെ ഐഡന്റിറ്റി കണ്ടെത്തുന്ന പുഷ്പയും എന്നിവയെ അടിസ്ഥാനമാക്കി സിനിമയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാം.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *