വിവിധ ജില്ലകളിൽ അതിതീവ്രമായ മഴ തുടരുന്നു; ഇന്ന് നാല് ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, കോട്ടയത്ത് ഭാഗികമായി.

കോട്ടയം: സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തിൽ, നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് സമ്പൂർണ്ണ അവധി ലഭ്യമാണ്. കൂടാതെ, കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകളും സ്ഥാപനങ്ങളും ഡിസംബർ 3-ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി കോട്ടയം കളക്ടർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി വരുന്ന മഴയാൽ വെള്ളക്കെട്ട് ഉണ്ടാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനാൽ, കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി, ഇന്ന് (ചൊവ്വാഴ്ച) ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇന്ന് അവധി നല്‍കിയിരിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിട്ടില്ല. റവന്യൂ ജില്ലാ കലോത്സവത്തിന് ഈ അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് ഈ അവധി ബാധകമല്ല.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *