ആലപ്പുഴയിലെ ദുരന്തം; ആൽബിന് വിട നൽകാൻ നാട്ടുകാർ ഒരുക്കം, സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടെ നടക്കും.

ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി ആൽബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു. പത്ത് മണിക്ക് ആൽബിൻ പഠിച്ച എടത്വ സെൻറ് അലോസിയസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് ശേഷം, മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകും. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ആൽബിനോട് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തും.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *