‘കുറ്റവാളികളെ പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു, മനോവിഷമത്തിൽ നാടുവിട്ടു’; മാമിയുടെ ഡ്രൈവറെയും ഭാര്യയെയും വിട്ടു.

കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിന്റെ ഫലമായി മനോവിഷമത്തിലായതായി മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിന് മൊഴി നൽകി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ചിന്റെ സമീപനം എന്നും ഇരുവരും പറഞ്ഞു. ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിച്ച ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വീണ്ടും വിളിക്കാനാണ് സാധ്യത.

വ്യാഴാഴ്ച ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ കണ്ടെത്തി. കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്ന് ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. അവർ ഓട്ടോറിക്ഷയിൽ കയറി നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്, അവിടെനിന്ന് ഗുരുവായൂരിലേക്ക് യാത്ര തുടരുകയായിരുന്നു.

രജിത് 0 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21-ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനമായി സംസാരിച്ചവരിൽ ഒരാളും രജിത്തായിരുന്നു. ലോക്കൽ പൊലീസ്, പിന്നീട് എത്തിയ പ്രത്യേക അന്വേഷണ സംഘം, ക്രൈംബ്രാഞ്ച് സംഘം എന്നിവ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചോദ്യം ചെയ്തത് രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ച, ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ചോദ്യം ചെയ്യാൻ വിളിച്ചു. തുഷാരയുടെ ഫോൺ അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകാൻ അറിയിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *