കൊടി സുനിയും മുഹമ്മദ് ഷാഫിയും പ്രതികളായ കണ്ണൂർ ന്യൂ മാഹി ഇരട്ട കൊലപാതക കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും.

കണ്ണൂർ: കണ്ണൂർ ന്യൂ മാഹിയിൽ 2010-ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ ഇന്ന് തലശ്ശേരി കോടതിയിൽ ആരംഭിക്കും. ടിപി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. പരോളിൽ ഉള്ള കൊടി സുനി, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണക്കായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് നൽകിയിട്ടുണ്ട്. 2010 മെയ് 28-ന് വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ ന്യൂ മാഹിയിൽ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയിൽ ഹാജരായ ശേഷം മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള ഈ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *