ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതിന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിൽ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ ലഭിച്ചു.

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതായി പരാതി ലഭിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു. കോളേജ് ഹോസ്റ്റലിൽ, ജൂനിയർ വിദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. റിപ്പോർട്ട്, തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *