ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ലഭിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ ഹർവാനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ഭീകരർ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സൈന്യത്തിന്റെ പെട്രോളിങ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് പൂർണ്ണമായും മാറിയിട്ടുണ്ട്. ശ്രീനഗർ നഗരത്തിന് സമീപമുള്ള പ്രദേശമാണ് ഹർവാൻ.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *