എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. മുകേഷിൻ്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ഇരയുടെ പക്ഷത്താണെന്ന വാദം സർക്കാർ ആവർത്തിക്കുമ്പോൾ പാർട്ടി എംഎൽഎയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ സർക്കാർ കുറ്റവാളിയുടെ പക്ഷം പിടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തുടർച്ചയായി ലൈം​ഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.

സർക്കാർ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തിൽ സർക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങളിൽ തൽക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. നേരത്തെ ലൈംഗികാരോപണം നേരിട്ട പ്രതിപക്ഷ എംപിമാർ രാജിവച്ചിട്ടില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. അതേസമയം, സിനിമാ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *