: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഓഹരി നിക്ഷേപത്തിൻ്റെ പേരിൽ 200 കോടിയോളം തട്ടിപ്പ് നടത്തിയതിന് കൊച്ചിയിലെ മാസ്റ്റേഴ്‌സ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ.

ഓഹരി നിക്ഷേപത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ എറണാകുളം തൃക്കാക്കര മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. വഴക്കാല സ്വദേശി എബിൻ വർഗീസിനെതിരയാണ് നടപടി. ഓഹരിനിക്ഷേപമെന്ന പേരിൽ 200 കോടിയിലേറെ രൂപയാണ് തട്ടിയത്. മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് കെയർ തുടങ്ങിയ കമ്പനികൾ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തിൽ കണ്ടെത്തി.

ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്.

എബിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടേയും പേരിലുള്ള മുപ്പത് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങൾക്ക് വൻ ലാഭം നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. മാസ്റ്റേഴസ് ഫിൻസെർവിന്റെ പേരിൽ മാത്രം 73.90 കോടി രൂപ എബിൻ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തൽ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News