പിന്നോക്ക വിഭാഗക്കാർക്കായി സൗജന്യ പി.എസ്.സി. പരിശീലനം; ആദ്യ 25 പേർക്ക് സ്റ്റൈപ്പെന്റോടുകൂടിയ പരിശീലനം ലഭിക്കും.

തിരുവനന്തപുരം: എംപ്ലോയ്മെന്റ് വകുപ്പിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കായി സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ കോച്ചിങ് കം ഗൈഡൻസ് സെന്ററിൽ സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് സ്റ്റൈപ്പെന്റോടെ പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

താത്പര്യമുള്ള പട്ടികജാതി പട്ടികവർഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2330756, 8547676096 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *