2024ൽ സർപ്രൈസ് ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിന്റെ സക്സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും.
ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെന്‍ നായകനായി എത്തിയ ചിത്രത്തില്‍ മമിത ബൈജു ആയിരുന്നു നായിക. റീനു സച്ചിന്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.