: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

മോഹൻലാലിൻറെ ഡാൻസ് കണ്ട് ഷാരൂഖ് ഖാൻ ‘പകുതി പോലും ഞാൻ ചെയ്തില്ലെ’ പിന്നാലെ മറുപടിയുമായി മോഹന്‍ലാലും

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ മോഹൻലാൽ മലയാളികൾക്ക് നൽകിയത് എന്നും ഓർത്തിരിക്കാനുള്ള ഒട്ടനവധി കഥാപാത്രങ്ങളാണ്. ഇന്നും പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ ഡാൻസിന് ഒരു പ്രത്യേക ആരാധക കൂട്ടം തന്നെയുണ്ട്. ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞാടുന്ന നടനെ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ നോക്കി കാണുന്നതും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു സ്വകാര്യ ഫിലിം അവാർഡ് നിശയിലെ വീഡിയോ ആണിത്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ‘സിന്ദാ ബന്ദാ’ എന്ന​ ​ഗാനത്തിനാണ് മോഹൻലാൽ ചുവടുവയ്ക്കുന്നത്. വളരെ എനെർജറ്റിത് ആയി നടൻ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ കമന്റുമായി രം​ഗത്തെത്തുകയും ചെയ്തു. “ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച് പോകുകയാണ്. വീട്ടിൽ ഒന്നിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുകയാണ്,” എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഷാരൂഖ് ഖാൻ കുറിച്ചത്.

പിന്നാലെ മറുപടിയുമായി മോഹൻലാലും എത്തി. ഷാരൂഖിന്റെ ട്വീറ്റ് റി ട്വീറ്റ് ചെയ്ത് ‘നിങ്ങളെപ്പോലെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി’, എന്നാണ് മോഹൻലാൽ കുറിക്കുന്നത്. ഇരുവരുടെയും ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, നേര് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രീയം നേടി ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബറോസ് ആണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം, റംബാന്‍, വൃഷഭ തുടങ്ങിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News