ഹൈദരാബാദ്: ചലച്ചിത്രതാരം അല്ലു അർജുൻ്റെ അറസ്റ്റിലേക്ക് നയിച്ച കേസ് പിൻവലിക്കാനൊരുങ്ങി മരിച്ച യുവതിയുടെ ഭർത്താവ്. സംഭവത്തിൽ അല്ലു അർജുൻ ഉത്തരവാദിയല്ലെന്ന് രവാഷിയുടെ ഭർത്താവ് ഭാസ്കർ പറഞ്ഞു. അല്ലു അർജുൻ്റെ അറസ്റ്റിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. കേസ് പിൻവലിക്കാൻ തയ്യാറാണ്. ആൾക്കൂട്ടവുമായി അല്ലു അർജുന് ഒരു ബന്ധവുമില്ലെന്നും ഭാസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു.