‘മഹാരാജ’യ്ക്ക് ശേഷം വിജയ് സേതുപതിയുടെ ‘വിടുതലൈ 2’ ഒടിടിയില്‍ റിലീസ് ചെയ്യുന്നു.

‘മഹാരാജിന് ശേഷം മവന്‍ വിജയം നേടിയ വിജയ് സേതുപതി നായകനായ തമിഴ് ചിത്രം ‘വിടുതലൈ 2’ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. വെട്രിമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് 2024 ഡിസംബര്‍ 20 ന് ആയിരുന്നു. പിരീഡ് പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം 2023 ല്‍ പുറത്തിറങ്ങിയ ‘വിടുതലൈ 1′ ന്റെ സീക്വലാണ്. ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ ആണ്. ഒരു മാസത്തിനിപ്പുറമാണ് പാര്‍ട്ട് 2 ഒടിടിയില്‍ എത്തിയത്.’

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. തമിഴ് ഭാഷയോടൊപ്പം തെലുങ്കിലും ചിത്രം ലഭ്യമാണ്. 65 കോടി ബജറ്റില്‍ വെട്രിമാരന്‍ രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഭാഗം 60 കോടിയും, രണ്ടാം ഭാഗം 64 കോടിയും കളക്ഷന്‍ നേടി. വലിയ ഹൈപ്പ് ഇല്ലാതെ പുറത്തിറങ്ങിയ ആദ്യ ഭാഗം വിജയിച്ചതിനെ തുടര്‍ന്ന്, പ്രതീക്ഷയോടെ അണിയറക്കാര്‍ രണ്ടാം ഭാഗം പുറത്തിറക്കുകയായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ക്ക് അനുസൃതമായി ബോക്സ് ഓഫീസ് പ്രകടനം നടത്താന്‍ ചിത്രത്തിന് സാധിച്ചില്ല.

വെട്രിമാരനും മണിമാരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍ എസ് ഇന്‍ഫോടെയ്ന്മെന്‍റ്, ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്നീ ബാനറുകളില്‍ എല്‍തേഡ് കുമാറും വെട്രിമാരനും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സൂര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിഷോര്‍, ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ആര്‍ വേല്‍രാജിന്‍, എഡിറ്റിംഗ് ആര്‍ രാമര്‍, സംഗീതം ഇളയരാജ. റെഡ് ജയന്‍റ് ആണ് ചിത്രത്തിന്റെ വിതരണം.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *