ബേസിൽ ജോസഫ്; ജ്യോതിഷ് ശങ്കറിന്റെ ‘പൊൻമാൻ’ ജനുവരി 30ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘അജിത് വിനായക ഫിലിംസ്’ എന്ന ബാനറിൽ വിനായക അജിത് ആണ് ‘പൊൻമാൻ’ നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബ്രൈഡാത്തി എന്ന ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി പൊൻമാൻ ചിത്രം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്ന് എഴുതിയിട്ടുണ്ട്.

ചിത്രത്തിലെ നായികാ വേഷം ലിജോമോൾ ജോസ് അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവരോടൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങ

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *