നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

ലുധിയാന: തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സോനു സൂദിനെതിരെ പഞ്ചാബിലെ ലുധിയാന കോടതിയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമൺപ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് ഇറക്കിയത്.

ലുധിയാനയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യപ്രതി മോഹിത് ശുക്ല, റിജിക്ക കോയിന്‍ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭം ഉണ്ടാകുമെന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നൽകാൻ സോനു സൂദിനെ കോടതി വിളിച്ചെങ്കിലും, അയച്ച സമന്‍സ് അനുസരിക്കാത്തതിനാൽ arrest warrant പുറപ്പെടുവിച്ചിട്ടുണ്ട്.

സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലെ ഓഷിവാര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 10-ന് കേസ് പരിഗണിക്കുമ്പോൾ, താരത്തെ കോടതിയിൽ ഹാജരാക്കാൻ ആവശ്യമാണ്. കേസിലെ അടുത്ത വാദം ഫെബ്രുവരി 10-ന് നടക്കും.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ്, സോനു സൂദ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും, തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലൻസുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, സോനു സൂദ് ആന്ധ്ര മുഖ്യമന്ത്രി നായിഡുവുമായി ഉള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *