fbpx
: :
3

What's New?

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് കോട്ടയത്ത് ആത്മഹത്യ ചെയ്ത …

തിരുവനന്തപുരം: ആശാ പദ്ധതിയുടെ വിഹിതത്തിൽ കേരളത്തോട് അവഗണന ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കേരളം കേന്ദ്രത്തിന്റെ നിലപാടിനെ തികഞ്ഞ അവഗണനയായി വിലയിരുത്തുന്നു. 2023-24 വർഷത്തിൽ ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് …

തിരുവനന്തപുരം: ഇടത്തരം വിലയിൽ ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോൺ മോഡലാണ് വൺപ്ലസ് 13ആർ (OnePlus 13R). വൺപ്ലസ് 13 സീരീസിലെ പ്രീമിയം മോഡൽ, വൺപ്ലസ് 13, 69,999 രൂപയിൽ ആരംഭിക്കുന്നതിനാൽ, …

എമ്പുരാൻ എന്ന ചിത്രം ലോകം കാത്തിരിക്കുന്ന ഒരു കൃതിയാണ്. ആദ്യ ഭാഗത്തിൽ ഖുറേഷി എബ്രാമിന്റെ പടത്തലവനായി പൃഥ്വിരാജ് വേഷമിട്ടിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന് കൂടുതൽ കഥാപശ്ചാത്തലമുണ്ട്. സയീദ് മസൂദിനും …

രാവിലെ ഉന്മേഷം കുറവാണോ? വിഷാംശങ്ങളെ മാറ്റി നിർത്താം; അഞ്ച് കാര്യങ്ങൾ ശീലമാക്കാം.

ഒരു ദിവസം ശരിയായ രീതിയിൽ ആരംഭിക്കുന്നത് നമ്മുടെ ജീവിതത്തിൽ കൂടുതൽ ബാലൻസും ഉത്പാദനക്ഷമതയും നൽകുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറത്താക്കുന്ന പ്രക്രിയയെ (detox process) കൂടുതൽ പിന്തുണയ്ക്കുന്നത് ഈ പ്രക്രിയയെ എളുപ്പമാക്കും. ദീർഘമായ വിശ്രമത്തിന് ശേഷം ശരീരം പ്രവർത്തനക്ഷമമാകുന്ന സമയമാണ് പ്രഭാതം. അതിനാൽ, ശരീരം ഉന്മേഷത്തോടെ പ്രവർത്തിക്കാൻ പ്രാധാന്യം നൽകേണ്ടതാണ്.

നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ലളിതവും ഫലപ്രദവുമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ഊർജ്ജം വർധിപ്പിക്കുകയും ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ശരീരത്തിന്റെ ആകെ ക്ഷേമം ഉറപ്പാക്കാൻ സഹായിക്കും. എന്നാൽ, ശരീരത്തെ പുനഃസജ്ജമാക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങളെ പുറത്താക്കുന്നതിനും ശ്രദ്ധ നൽകേണ്ടതാണ്.

ശരീരത്തിലെ സ്വാഭാവിക ഡിറ്റോക്‌സ് പ്രക്രിയ എങ്ങനെ നടക്കുന്നു?

ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനുള്ള പ്രക്രിയ വളരെ സങ്കീര്‍ണമാണ്. കരള്‍, വൃക്കകള്‍, ലിംഫ് സിസ്റ്റം, ശ്വാസകോശം, ചര്‍മം, കുടല്‍ എന്നിവയെല്ലാം ഈ പ്രക്രിയയില്‍ പങ്കാളികളാണ്. ഈ അവയവങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിച്ച് ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും ഉപാപചയത്തിലെ ഉപോല്‍പ്പന്നങ്ങളും നീക്കം ചെയ്യുന്നു.

ശ്വാസകോശവും ചര്‍മവും:

ശ്വാസകോശം കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറത്താക്കുന്നു,ചര്‍മം വിയര്‍പ്പിലൂടെ വിഷാംശങ്ങളെ പുറത്താക്കുന്നു.

രാത്രിയില്‍ കരള്‍ ശരീരത്തിലെ വിഷവസ്തുക്കളെ സജീവമായി പുറത്താക്കുന്നു. പ്രഭാതത്തില്‍ ഈ സംസ്‌കരിച്ച മാലിന്യങ്ങള്‍ ജലാംശം, നാരുകള്‍ എന്നിവയിലൂടെ പുറത്താക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. കോര്‍ട്ടിസോളിന്റെ അളവും രാസപ്രവര്‍ത്തനങ്ങളും രാവിലെ വളരെ കൂടുതലായിരിക്കും. ഇത് ദഹനത്തെ വേഗത്തിലാക്കുകയും ഡിറ്റോക്‌സ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

കരളിന്റെ പങ്ക്:

ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ നീക്കം ചെയ്യുന്നതിന് ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും, വിഷപദാര്‍ത്ഥങ്ങളെ വെള്ളത്തില്‍ ലയിക്കുന്നവയാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട്, അവയെ മൂത്രത്തിലൂടെയോ മലത്തിലൂടെയോ പുറന്തള്ളുന്നതിനായി പിത്തരസത്തിലേക്കോ രക്തത്തിലേക്കോ മാറ്റുന്നു.

വൃക്കകൾ:

വൃക്കകൾ രക്തം ശുദ്ധീകരിച്ച് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുന്നു. ഇവ മൂത്രത്തിലൂടെ പുറത്താക്കപ്പെടുന്നു. വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് ജലത്തിന്റെ അളവ് അത്യന്തം പ്രധാനമാണ്.

കുടലും സൂക്ഷ്മജീവികളും:

കുടലുകൾ മലത്തിലൂടെ മാലിന്യങ്ങൾ പുറത്താക്കുന്നു. ദോഷകരമായ വസ്തുക്കളെ നശിപ്പിക്കുന്നതിൽ കുടലിലെ സൂക്ഷ്മജീവികൾ പ്രധാന പങ്കുവഹിക്കുന്നു. കുടലിലൂടെ മാലിന്യങ്ങളുടെ നീക്കവും, സൂക്ഷ്മജീവികളുടെ ബാലൻസും നിലനിര്‍ത്തുന്നതിൽ നാരുകൾ വലിയ പങ്ക് വഹിക്കുന്നു.

ലിംഫ് വ്യവസ്ഥ:

ഈ സംവിധാനത്തിലൂടെ കോശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് രക്തത്തിലേക്ക് എത്തിക്കുന്നു. ലിംഫ് വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് വ്യായാമം നിർണായകമാണ്.

ശരീരത്തെ സ്വാഭാവികമായി ഡിറ്റോക്‌സ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്താം?

വെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റ ഉടനെ ചെറുതായി ചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. നാരങ്ങയുടെ വെള്ളത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് കരളിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു രാത്രി കൊണ്ട് അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറത്താക്കാനും, മണിക്കൂറുകൾ നീണ്ട ഉപവാസത്തിന് ശേഷം ശരീരത്തെ പുനഃസ്ഥാപിക്കാനും വെള്ളം കുടിക്കുന്നത് സഹായകരമാണ്.

യോഗ അല്ലെങ്കില്‍ ധ്യാനം അഭ്യസിക്കുക: സമ്മര്‍ദം കുറയ്ക്കാനും ഓക്‌സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ശ്വസന വ്യായാമങ്ങള്‍, യോഗം, അല്ലെങ്കില്‍ ധ്യാനം ചെയ്യുക. ശരിയായ രീതിയില്‍ ഓക്‌സിജന്‍ ശരീരത്തിലേക്ക് എത്തുന്നത് കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്, കൂടാതെ ഉപാപചയ പ്രവര്‍ത്തനത്തിന്റെ മാലിന്യ ഉത്പ്പന്നമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്നതിലും സഹായിക്കുന്നു.

വ്യായാമം: ലഘുവായ വ്യായാമം അല്ലെങ്കില്‍ യോഗം ചെയ്യുന്നത് ശരീരത്തിലെ ഡിറ്റോക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ലിംഫാറ്റിക് സംവിധാനത്തെ സജീവമാക്കുന്നു. വ്യായാമം രക്തയോട്ടം വര്‍ധിപ്പിക്കുകയും, വിയര്‍പ്പിലൂടെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രഭാതഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നത് അനിവാര്യമാണ്: ഓട്‌സ്, ചിയ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഉള്ള പ്രീബയോട്ടിക്കുകള്‍ കുടലിലെ സൂക്ഷ്മജീവികളെ പോഷിപ്പിക്കുകയും വിഷാംശങ്ങള്‍ പുറത്താക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശം സ്വീകരിക്കുക: ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ കുറച്ച് സമയം സൂര്യപ്രകാശത്തിൽ ചെലവഴിക്കുക. രാവിലെ ലഭിക്കുന്ന സൂര്യപ്രകാശം സെറോടോണ്‍ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കരളിന്റെ പ്രവർത്തനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകമാണ്.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News