പേരയ്ക്ക ഒരു സമൃദ്ധമായ ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. ഇതിൽ വിറ്റാമിൻ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയർൺ, ആൻറിഒക്സിഡന്റുകൾ എന്നിവ ഉൾപ്പെടുന്നു. ചുവന്ന പേരയ്ക്കയിൽ നാരുകളുടെ അളവ് കൂടുതലാണ്, അതിനാൽ ഇത് ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും, മലബന്ധം തടയാനും, ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഫൈബർ സമൃദ്ധമായ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു, കൂടാതെ ഇതിന്റെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായകരമാണ്. ആൻറിഒക്സിഡന്റുകൾ ധാരാളം അടങ്ങിയ പേരയ്ക്ക ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചുവന്ന പേരയ്ക്ക രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
വിട്ടാമിന്‍ എ, സി ധാരാളം അടങ്ങിയ ചുവന്ന പേരയ്ക്ക കാഴ്ചയുടെ ശക്തി വർദ്ധിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കുന്നതിലും സഹായകമാണ്. ചുവന്ന പേരയ്ക്കയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധികളുടെ ആരോഗ്യത്തിനും അനുകൂലമാണ്. നാരുകൾ സമൃദ്ധമായ ഈ പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും, അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ, പേരയ്ക്ക ചർമ്മത്തിന്റെ ആരോഗ്യത്തിനും അനുകൂലമാണ്. ആന്റി-ഏജിംഗ് ഗുണങ്ങൾ ഉള്ളതിനാൽ, ഇത് കൊളാജൻ ഉൽപ്പാദനത്തിൽ സഹായിക്കുകയും, ചർമ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന പേരയ്ക്ക ഉപയോഗിക്കുന്നത് നല്ലതാണ്.