: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഇനി റഷ്യയിലേക്ക് എളുപ്പത്തിൽ പറക്കാം: ഇന്ത്യക്കാർക്ക് ഇ-വിസ ലഭിക്കും

മോസ്കോ: ഇലക്ട്രോണിക് വിസ (ഇ-വിസ) സൗകര്യങ്ങൾ ഒരുക്കി റഷ്യ. ഓഗസ്റ്റ് ഒന്ന് മുതലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. ഇ-വിസ പരമാവധി നാല് ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യും. ഈ സൗകര്യത്തിന് 3300 രൂപയോളം കോൺസുലാർ ഫീസ് ഈടാക്കും. ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള തരത്തിലാണ് വിസകള്‍ അനുവദിക്കുന്നത്.

ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യ ഉള്‍പ്പടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ബിസിനസ്സ് യാത്രകൾ, ടൂറിസം തുടങ്ങിയ ഉദ്ദേശ്യങ്ങൾക്ക് റഷ്യയിലേക്ക് സഞ്ചരിക്കുന്നതിന് ഇ-വിസ സൗകര്യം ഉപയോഗിക്കാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ഇ-വിസയുടെ സാധുത 60 ദിവസമായിരിക്കും. ഇതിനുള്ളില്‍ വിസ ഉപയോഗപ്പെടുത്തണം. വിനോദസഞ്ചാരികൾക്ക് ഒരേസമയം 16 ദിവസം രാജ്യത്ത് തങ്ങാൻ കഴിയും. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഹോട്ടൽ റിസർവേഷൻ നടത്തിയാൽ ആറ് മാസം വരെ ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സൗകര്യം ഡോക്യുമെന്റേഷൻ പ്രക്രിയയും പ്രോസസ്സിംഗ് സമയവും കുറയ്ക്കുകയും ചെയ്യും. ഇത് റഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യപ്രദമാകും.

യുക്രൈനിലെ യുദ്ധം റഷ്യൻ വിനോദസഞ്ചാര മേഖലയെ ഏറെ ബാധിച്ചിരുന്നു. റഷ്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2021-ൽ 2,90,000 ആയിരുന്നത് 2022-ൽ 1,90,000 ആയി 40 ശതമാനം കുറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News