: :
3

What's New?

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍ മികവ് ലഭിക്കും. …

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, …

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ …

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

ഇസ്രായേൽ തിരിച്ചടിച്ചു; ഇറാനിൽ മിസൈൽ ആക്രമണം, സൈനിക താവളത്തിന് സമീപം സ്ഫോടനം.

ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ മിസൈലാക്രമണം നടത്തി. ഇറാനിലെ ഇസഫഹാൻ പ്രവശ്യയിലെ സൈനികതാവളത്തിന് സമീപം സ്ഫോടക ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണമുണ്ടായതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാനിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്ര ബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ പ്ലാൻ്റുകൾ സ്ഥിതി ചെയ്യുന്നത് ഇസ്ഫഹാ പ്രവിശ്യയിലാണ്. ഇറാനിയൻ നഗരമായ ഇസഫഹാനിലെ ഒരു വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണം നടത്തിയതോടെ ഇറാനിലെ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം നിർത്തിവെക്കുകയും രാജ്യത്തുടനീളം ജാഗ്രതയിൽ തുടരുകയുമാണ്. ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാനിൽ വ്യോമാക്രമണമുണ്ടായത്. മിസൈൽ ആക്രമണമാണുണ്ടായതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഇറാനിൽ ഇസ്രായേൽ നടത്തിയതെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു.

ഏപ്രിൽ 13ന് ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. മിഡിൽ ഈസ്റ്റ് അപകട ഭീഷണിയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക നീക്കം ഉപേക്ഷിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് ഇറാൻ വ്യാഴാഴ്ച യുഎൻ രക്ഷാസമിതിയിൽ പറഞ്ഞിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News