: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

കുവൈത്തിൽ കടകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്താനാണ് പരിശോധന കണ്ടെത്താനാണ്; ഒരു സ്റ്റോർ പൂട്ടിച്ചു

കുവൈത്തിലെ ഹവല്ലിയിലും സാൽമിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്‍റര്‍വെന്‍ഷൻ സംഘം. മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു.

ഹവല്ലി, സാൽമിയ മേഖലകളിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ഒരു സ്റ്റോർ അടച്ചുപൂട്ടുകയും 23 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരസ്യ ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് സ്റ്റോർ തുറക്കൽ, ലൈസൻസിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലം ഉപയോ​ഗിക്കൽ, സ്റ്റോറിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അൽ സബാൻ കട ഉടമകളോട് ആവശ്യപ്പെട്ടു.

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന. ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ ആകെ 3,925 അപകടങ്ങൾ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്.

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങൾ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. ഒരാളെ ഫയര്‍ആം പൊസഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News