: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

ഓഫീസിലേക്ക് എത്താതെ 23 ദിവസം, വിദേശകാര്യമന്ത്രിയെ പുറത്താക്കി ചൈന

ബീജീംഗ്: ഒരു മാസത്തിലേറെയായി ഓഫീസിലേക്ക് എത്താതിരുന്ന വിദേശകാര്യ മന്ത്രിയെ നീക്കി ചൈന. ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗ്യാങ്ങിനെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ചൈനീസ് പ്രസിഡന്‍റ് ചൊവ്വാഴ്ച നീക്കിയത്. ചൈനീസ് രാഷ്ട്രീയത്തിലെ പുതിയ താരമായി വിലയിരുത്തിയിരുന്ന നേതാവിനെയാണ് ചൈന പുറത്താക്കിയത്. ഒരു മാസത്തോളമായി പൊതു പരിപാടികളില്‍ ക്വിന്‍ പങ്കെടുത്തിരുന്നില്ല. ക്വിന്നിന്‍റെ അസാന്നിധ്യം ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയുമായി ബീജിംഗില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ക്വിന്‍ ഒടുവില്‍ പങ്കെടുത്തത്.

ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിക്കെതിരെ ചൈന നടപടിയെടുക്കുന്നത്. ചൊവ്വാഴ്ച നടന്ന ഉന്നത തല തീരുമാനത്തിലാണ് ക്വിന്നിനെ നീക്കാന്‍ തീരുമാനമായതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. വാംഗ് യിയാണ് ചൈനയുടെ പുതിയ വിദേശ കാര്യമന്ത്രി. മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായെങ്കിലും സ്റ്റേറ്റ് ക്യാബിനറ്റിലെ കൌണ്‍സിലര്‍ സ്ഥാനം നഷ്ടമായേക്കില്ലെന്നാണ് സൂചന. ആരോഗ്യ കാരണത്താലാണ് ക്വിന്നിനെ കാണാത്തതെന്നാണ് മന്ത്രാലയം വിശദമാക്കുന്നതെങ്കിലും 23 ദിവസത്തോളമായുള്ള കാണാതാകലിനെ ഈ വിശദീകരണവും ന്യായീകരിക്കുന്നില്ലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.

സുതാര്യതക്കുറവിനേക്കുറിച്ച് വ്യാപക വിമര്‍ശനം വന്നതിന് ശേഷമാണ് ക്വിന്നിന്‍റെ ആരോഗ്യ സംബന്ധിയായ വിശദീകരണം വന്നതെന്നതാണ് ശ്രദ്ധേയം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാണ് ക്വിന്നിന്‍റെ കാണാതാകലിന് പിന്നിലെന്നാണ് വ്യാപകമാവുന്ന പ്രചാരണം. ചൈനീസ് നേതാക്കളുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തു വരുന്നതില്‍ വലിയ രഹസ്യ സ്വഭാവമാണ് ചൈന പുലര്‍ത്തുന്നത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളില്‍ ഏറ്റവുമൊടുവിലാണ് വാക്സിനേഷന്‍ വിവരങ്ങള്‍ ചൈനീസ് പ്രസിഡന്‍റ് വിശദമാക്കിയത്. 2022 ഡിസംബര്‍ മാസത്തിലാണ് 57കാരനായ ക്വിന്‍ ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ വിദേശ കാര്യമന്ത്രിയായി നിയമിതനായത്. ഇതിന് മുന്‍പ് വ്യവസായ സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന സിയാവോ യാക്വിംഗ് കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ കാണാതായിരുന്നു. 21 ദിവസത്തോളമാണ് ഈ കാണാതാകല്‍ നീണ്ടത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News