റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശത്ത് 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ സമുദ്രജീവികളുടെ ഫോസിലുകളാണിവെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ, അസ്ഥിമത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ ഫോസിലുകൾ, രാജ്യത്തെ ഭൂമിശാസ്ത്രപരമായ കാലഗണനയിൽ ആദ്യത്തെ കണ്ടെത്തലുകളാണ്. പുരാതന ഭൂമിശാസ്ത്രവും പാരിസ്ഥിതികവുമായ ദൃഷ്ടികോണത്തിൽ നിന്ന് ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ പരിസ്ഥിതിയെ മനസിലാക്കാൻ സഹായിക്കുന്നതിൽ ഈ വംശനാശം സംഭവിച്ച ക്യാറ്റ്ഫിഷുകളുടെ (സിലൈറ്റുകൾ) ഫോസിലുകൾ നിർണായകമായ പ്രാധാന്യമർഹിക്കുന്നു, എന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു.