കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും 7.1 തീവ്രതയുള്ള ഒരു ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാഠ്മണ്ഡു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഈ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പം ഉണ്ടായത്, വടക്കൻ നേപ്പാളിലാണ് പ്രഭവ കേന്ദ്രം. ടിബറ്റിൽ, നേപ്പാൾ അതിർത്തിക്കടുത്ത് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാറിലും അസമിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ചൈനയുടെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ ഭയന്ന് വീടുകളിലും അപ്പാർട്ടുമെന്റുകളിലും നിന്ന് പുറത്തേക്ക് ഓടിയതായി കാണുന്നു. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് ഇപ്പോൾ വ്യക്തമല്ല.
നേപ്പാൾ മുമ്പും ശക്തമായ ഭൂചലനങ്ങൾ അനുഭവിച്ചിട്ടുള്ള രാജ്യമാണ്. 2005-ൽ ഉണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു.