: :
3

What's New?

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് …

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. …

ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം …

മുംബൈ: ഇൻഡിഗോ വിമാനത്തിൽ തേനീച്ച ആക്രമണമുണ്ടായതോടെ വെള്ളം ചീറ്റി തുരത്തി. മുംബൈയിൽനിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്താണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരുടെ …

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയില്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറി നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. …

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം, വിവരങ്ങൾ

തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനെ കുറിച്ച് വിശദീകരിച്ച് കേരള പൊലീസ്. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ, യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ആവശ്യമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പൊലീസ് അറിയിച്ചു.പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്തു നൽകണം.

ജില്ലാ പൊലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്. വിവരങ്ങളും രേഖകളും നൽകി കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ പൊലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും.

ഇത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിന് വേണ്ടി സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും പൊലീസ് വിശദീകരിച്ചു. തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടതെന്നുള്ളതും ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News