: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

വയലാര്‍ രാമവര്‍മ്മയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് 48 വയസ്

വയലാര്‍… ഒരു സ്ഥലപ്പേരിനപ്പുറം സ്വകാര്യഅഭിമാനവും അഹങ്കാരവുമായി മാറിയ നാമം. മലയാളിയുടെ മനതാരില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന പകരം വെക്കാനാവാത്ത പ്രണയ, വിപ്ലവ ഗാനങ്ങളും കവിതകളും നമ്മുക്ക് സമ്മാനിച്ച് കടന്നു പോയ വയലാര്‍ രാമവര്‍മ്മയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ക്കിന്ന് 48 വയസ്.

മലയാളിയുടെ ഗാനാസ്വാദനത്തിന് ഒ‍ഴിച്ചുകൂടാനാവാത്ത മേഖലയാണ് വയലാര്‍ രാമവര്‍മ്മയുടെ കവിതകളും ഗാനങ്ങളും. ഭാവനാത്മകമായ പ്രണയവും വിപ്ലവാത്മകമായ കവിതയും ആ തൂലിക തുമ്പില്‍ നിന്ന് അനര്‍ഗളം ഒ‍ഴുകിയിരുന്ന ഒരു കാലം. മലയാള സിനിമയുടെ അവിസ്മരണീയകാലഘട്ടമായിരുന്നു അത്. ചലച്ചിത്രഗാനരചയിതാവ് എന്നതിനോടൊപ്പം അല്ലെങ്കില്‍ അതിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് വയലാര്‍ രാമവര്‍മ്മയെന്ന കവിയാണ്. ജാതി, വർഗീയ വ്യവസ്ഥകൾക്കെതിരെ മൂര്‍ച്ചയേറിയ വാക്കുകളാല്‍ അദ്ദേഹം ആഞ്ഞടിച്ചു.

വയലാറിന്‍റെ തൂലികതുമ്പില്‍ നിന്നും ഉതിര്‍ന്നുവീണ ഗാനങ്ങള്‍ അവിസ്മരണീയമായ ഭാവനാസാഹിത്യമാണ് ആസ്വാദകന് സമ്മാനിച്ചത്. ഒരിക്കല്‍ കേട്ടാല്‍ പിന്നെ ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര പ്രണയഗാനങ്ങള്‍. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയും, കായാമ്പുകണ്ണില്‍ വിടരുന്ന നായികയും പ്രണയവര്‍ണനകളുടെ ഉദാത്ത ഉദാഹരണങ്ങളായി ഇന്നും നമ്മുടെ മനസ്സില്‍ മായതെ നില്‍ക്കുന്നു. പ്രണയവും കാമവും നിറയുന്ന വരികളിലൂടെ ആസ്വാദകന്‍റെ മനസ്സില്‍ പ്രണയത്തിരയിളക്കിയ അതേ തൂലികയാണ് വിപ്ലവത്തിന്‍റെ തീജ്വാലകള്‍ മനുഷ്യമനസ്സുകളിലേക്ക് പടര്‍ത്തുന്ന കവിതകളും സമ്മാനിച്ചത്. അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ആയിരക്കണക്കിന് സഖാക്കളെ ഒന്നിച്ചു നിര്‍ത്താന്‍ ആ വരികളോളം ശക്തി മറ്റൊന്നിനുമുണ്ടായിരുന്നില്ല.

ദാര്‍ശനികതയും പ്രണയവും കാമവും മോഹവും പ്രകൃതിയും പ്രളയവുമൊക്കെ വരികളില്‍ വിസ്മയമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ വയലാര്‍ രാമവര്‍മ്മയെന്ന അതുല്യകലാകാരന്‍ ഇല്ലെനിക്കൊരിക്കലും മരണം എന്ന തന്‍റെ കവിതയില്‍ പരാമര്‍ശിച്ചപോലെ ഇന്നും അമരനാകുന്നു. മനസ്സുകൊണ്ടും എഴുത്തുകൊണ്ടും തികഞ്ഞ കമ്യൂണിസ്റ്റുകാരായി ജീവിച്ച വയലാര്‍ രാമവര്‍മ്മ തന്‍റെ ഭാവനയ്ക്ക് ചലച്ചിത്രഗാനങ്ങളിലൂടെയും തന്‍റെ ചിന്താഗതികള്‍ക്ക് കവിതകളിലൂടെയും ജീവന്‍ പകര്‍ന്നു.

സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി അലഞ്ഞു നടന്ന ആ കവിഹൃദയം 1975 ഒക്ടോബർ 27-നു‍ തന്റെ 47ആമത്തെ വയസ്സിൽ നിലച്ചു. മരണം കവര്‍ന്നെടുത്തെങ്കിലും കാവ്യകലയിലൂടെ അമരത്വം നേടിയ, കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടുകയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ ഇന്നും മലയാളത്തിന്റെ നിസ്തുലസൗന്ദര്യമായി തുടരുകയാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News