ഉത്തർപ്രദേശിൽ നടന്ന ദേശീയ ആം ബോക്സിംഗ് മത്സരത്തിൽ ഹരിപ്പാട് ഡ്രാഗൺവേ 9 സ്വർണ്ണവും 5 വെള്ളിയും നേടി കേരളത്തിന്റെ യശസ്സുയർത്തി. കേരളം first runner-up കിരീടവും നേടി. വിഷ്ണു , കൃഷ്ണ സാജൻ, മെർലിൻ പണിക്കർ, ആദിഷ് ഉണ്ണി, ആരോൺ ജേക്കബ് ജോൺ, മാനവ്, യദുകൃഷ്ണൻ, ഭഗത് എന്നിവർ സ്വർണ്ണവും മിഥുൻ മനോഹരൻ, അലൻ ജോൺ ബിജു, ദേവദത്തൻ, അഭിനന്ദ് രാജേഷ് എന്നിവർ വെള്ളിയും നേടി. ടീം കോച്ച് രാകേഷ് വിദ്യാധരനും, സിബി ജേക്കബും ടീമിനെ നയിച്ചു.
ഉത്തർപ്രദേശിലെ, ലഖ്നൗ ഇന്റർ നാഷണൽ പബ്ലിക് സ്കൂളിൽ വച്ച് ഈ മാസം 21, 22, 23 തീയതികളിൽ നടന്ന, രണ്ടാമത് ദേശീയ ആംബോക്സിങ് ചാമ്പ്യൻഷിപ്പ് വിജയകരമായി സമാപിച്ചു. 27 മത്സരാർഥികൾ അമച്വർ ബോക്സിങ് അടക്കം 33 ഇവന്റുകളിൽ പങ്കെടുത്ത് കേരളാ ടീം മികച്ച വിജയം കരസ്ഥമാക്കി.
ദേശീയ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശും രണ്ടാം സ്ഥാനം മഹാരാഷ്ട്രയും കരസ്ഥമാക്കിയപ്പോൾ, 23 സ്വർണ്ണവും 7 വെള്ളിയും 2 വെങ്കലവും നേടി കേരളം മൂന്നാം സ്ഥാനത്തെത്തി. മിസ്സ് U.P യും, നടിയും, ആംബോക്സിങ് ബ്രാൻഡ് അംബാസഡറുമായ റോഷ്നി ആലം വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഡ്രാഗൺവേയിലെ കുട്ടികളെ നവകേരള സദസിന്റെ മുൻസിപ്പൽ മുൻസിപ്പൽ സംഘാടക സമിതി രൂപീകരണ വേദിയിൽ ആലപ്പുഴയുടെ ബഹുമാനപ്പെട്ട MP അഡ്വ എ എം ആരിഫ് പൊന്നാട അണിയിച്ചു ആദരിച്ചു.